ക്ലാര്‍ക്ക് -കം- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കേരള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്ന് മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് -കം- ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നു. ബിരുദവും ഡിസിഎ യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചിനകം ജില്ലാ ക്ഷേമനിധി ഓഫീസര്‍ കൂടിയായ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.
വിലാസം- ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ് പ്രോജക്ട് ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന് സമീപം, പിന്‍-689645, ഫോണ്‍ . 0468 2962038 , ഇമെയില്‍. jpcmgnregapta@gmail.com
- Log in to post comments