Skip to main content

എയ്ഡ്‌സ് ദിനാചരണം: ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍് പരിസരത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കൂട്ടയോട്ടം,ഒപ്പ് ശേഖരണം, ബോധവല്‍ക്കരണ റാലി തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.
കൂട്ടയോട്ടം ജില്ലാകലക്ടര്‍ അമിത് മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. കലക്ടറുടെ ബംഗ്ലാവില്‍ നിന്നും ആരംഭിച്ച് കലക്ടറേറ്റില്‍ സമാപിക്കുന്ന രീതിയിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കല്കടറേറ്റില്‍ എയ്ഡ്‌സ് ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒപ്പുശേഖരണവും നടത്തി. കൂട്ടയോട്ടത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍ ,ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷിബുലാല്‍, ഡോ.പരീത്, മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, കോപ്പറേറ്റീവ് സ്‌കൂല്‍ ഓഫ് നഴ്‌സിങ് വിദ്യാര്‍ഥികള്‍, ആശാപ്രവര്‍ത്തകര്‍, കോട്ടക്കുന്ന് കൂട്ടായ്മ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സുരക്ഷാപ്രൊജക്ടും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണറാലിയും ഒപ്പ് ശേഖരണവും ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിങ്ങളുടെ എച്ച്.ഐ.വി നില മനസ്സിലാക്കൂ എന്ന എയ്ഡ്‌സിന്റ മുദ്രാവാക്യം പതിച്ച ബാനറില്‍ ഒപ്പ് പതിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. റാലിയില്‍ പങ്കെടുത്ത പൊലീസ് സ്റ്റുഡന്‍സ് കേഡറ്റുകള്‍,  സകൗട്ട് ആന്‍ഡ് ഗൈഡന്‍സ്,  എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ബാനറില്‍ ഒപ്പു പതിച്ച് എയ്ഡ്‌സ് ദിനാചരണത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ബോധവല്‍ക്കരണ റാലി കലക്ടറുടെ ബംഗ്ലാവില്‍ നിന്നും തുടങ്ങി സിവില്‍സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

 

date