Skip to main content

കുഷ്ഠരോഗം നൂറ് ശതമാനം ഫലപ്രദമായി ചികിത്സിച്ച് മാറ്റാവുന്ന രോഗം

കുഷ്ഠരോഗനിര്‍ണയ പ്രചരണ പരിപാടിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകളില്‍ രോഗം നിര്‍ണ്ണയിക്കപ്പെട്ടാല്‍ രോഗികള്‍ ഭയപ്പെടേണ്ടതില്ലെന്നും നൂറ് ശതമാനം രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഒരു വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദപ്പെടുത്താനുള്ള സൗജന്യവും കഴിക്കാന്‍ പ്രയാസമില്ലാത്തതുമായ ഗുളികകളാണ് ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഫലപ്രദമായ ചികിത്സയാണ് ആരോഗ്യവകുപ്പ് രോഗികള്‍ക്ക് ഒരുക്കിയിട്ടുള്ളത്.
കൈകാലുകളിലെ മരവിപ്പ്, ഉണങ്ങാത്ത വൃണങ്ങള്‍, ചെവിക്കുടകളിലെ തടിപ്പ്, കാലില്‍ നിന്ന് ചെരിപ്പ് അറിയാതെ ഊരിപോവുക,എന്തെങ്കിലും മുറുകെ പിടിക്കാന്‍ പ്രയാസം,കണ്‍പോളകള്‍ അടക്കാന്‍ പ്രയാസം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദ്ഗധ പരിശോധനയക്ക് വിധേയമാക്കണം. തല മുതല്‍ പാദം വരെ ശരീരത്തിലെവിടെയെങ്കിലും നിറ മങ്ങിയ അടയാളമുണ്ടെങ്കില്‍ അത് വീടുകളിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ കാണിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. വായുവിലൂടെയാണ് രോഗാണു മറ്റൊരാളിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് ഈ രോഗം പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ രോഗ നിര്‍ണ്ണയ പരിശോധനയ്ക്ക് വീടുകളിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകരോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും  ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

 

date