കര്‍മ്മ റോഡ് സൗന്ദര്യവത്കരണം ഉടന്‍
പൊന്നാനി കര്‍മ്മ റോഡ് സൗന്ദര്യവത്കരണം റോഡിന് സമീപത്തെ സ്ഥലങ്ങളുടെ സര്‍വ്വേ കഴിഞ്ഞാല്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (ഐസിഎസ് ആര്‍ ) കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊന്നാനി നിയോജക മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടേയും പദ്ധതികളുടേയും അവലോകന യോഗത്തിലാണ് തീരുമാനം. കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്കായി പൊന്നാനിയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാണം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാല്‍ ഉടനെ ആരംഭിക്കും. 80 ഓളം ഫ്‌ളാറ്റുകളാണ് ഇവര്‍ക്കായി നിര്‍മിക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വേണ്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കും.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥ•ാര്‍ പങ്കെടുത്തു.
- Log in to post comments