Skip to main content

കാറ്റും മഴക്കെടുതിയും : ദുരന്തനിവാരണ സമിതി അവലോകനം ചെയ്തു

    ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിക്ഷോഭവും ദുരിതാശ്വാസ നടപടികളും ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍  കലക്ടറുടെ ചേമ്പറില്‍ ചേര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം അവലോകനം ചെയ്തു. വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര ദുരിതാശ്വാസ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുതിനും കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദമായ കണക്കുകള്‍ ശേഖരിച്ച് എത്രയും വേഗം സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുതിനും കലക്ടര്‍ ബന്ധപ്പെ' ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീട് നശിച്ചവര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുതിന് തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്തിയി'ുണ്ട്.
    കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിക്ഷോഭത്തില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 49 വീടുകള്‍ ഭാഗികമായും നശിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ നാലും ദേവികുളം താലൂക്കില്‍ ഒരു വീടുമാണ് പൂര്‍ണ്ണമായും നശിച്ചത്. ഉടുമ്പന്‍ചോലയില്‍ 42ഉം  ദേവികുളത്ത് മൂും ഇടുക്കി താലൂക്കില്‍ നാലും വീടുകള്‍ ഭാഗികമായി തകര്‍ു. കാര്‍ഷികമേഖലക്ക് 1,80,18,900 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. ആകെ 638 കര്‍ഷകരുടെ 218.28 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് കാറ്റിലും മഴയിലും നഷ്ടമായത്.  വണ്ടന്‍മേട് വില്ലേജില്‍ 150ഉം കാഞ്ചിയാറില്‍ 200ഉം, പാമ്പാടുംപാറ 186, ഇര'യാറില്‍  35, ഉപ്പുതറയില്‍ 38, കരുണാപുരത്ത് 15, ചക്കുപള്ളത്ത് എ'ും അയ്യപ്പന്‍കോവില്‍ നാലും കുമളിയില്‍ രണ്ടും കര്‍ഷകര്‍ക്കാണ് പ്രകൃതിക്ഷോഭത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി ഇതുവരെ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുത്. യോഗത്തില്‍ എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഡി.വൈ.എസ്.പി ജില്‍സ മാത്യു, ഡി.എം.ഒ ഡോ. പി.കെ. സുഷമ,വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച്  ഡോ. ബി.അജയകുമാര്‍, എം. ബിജു ജയിംസ്, വി.വി.കുമുദമ്മ ഭായ,് റെജി വി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. 
കെ.എസ്.ഇ.ബി കട്രോള്‍ റൂം നമ്പര്‍
    ഓഖി ചുഴലി കൊടുങ്കാറ്റിന്റെ ഫലമായി ജില്ലയിലെ ഹൈറേഞ്ച് മേഖലകളില്‍ കനത്ത നാശനഷ്ടവും വൈദ്യുതി തടസ്സവും അപകടങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡ് ജില്ലാതല കട്രോള്‍ റൂം തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ തുറു. പൊതുജനങ്ങള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക്  എക്‌സിക്യൂ'ീവ് എഞ്ചിനീയര്‍ (9496009265), അസി. എഞ്ചിനീയര്‍ (9496009350), ഓഫീസ് (9446089464) എീ ഫോ നമ്പരുകളില്‍ ബന്ധപ്പെടാം.
ഫിഷറീസ് കട്രോള്‍ റൂം തുറു
    ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കുമളിയിലുള്ള ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ കട്രോള്‍ റൂം തുറു. ഫോ 04869 222326.

date