Skip to main content

ശിശുദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം  ( വര്‍ണോല്‍സവം 2025 )  വിപുലമായി സംഘടിപ്പിക്കാന്‍ എ.ഡി എം ബി ജ്യോതിയുടെ അധ്യക്ഷതയില്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഒക്ടോബര്‍ 18, 19 തീയതികളില്‍ ജില്ലാതല മല്‍സരങ്ങള്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും  കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സംഘടിപ്പിക്കും. ഇതേ വേദികളില്‍ ഒക്ടോബര്‍ 25 ന് ചിത്രരചനാ മത്സരങ്ങള്‍ നടക്കും.

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് നേരിട്ട് പങ്കെടുക്കാം. സ്‌കൂള്‍ തലങ്ങളിലെ പട്ടിക ഒക്ടോബര്‍ 15ന്  മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിന റാലിയില്‍ നഗര പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍  പങ്കെടുക്കും.  രാവിലെ എട്ടിന്  കലക്ടറേറ്റ് അങ്കണത്തില്‍ നിന്ന്  ആരംഭിക്കുന്ന ശിശുദിന റാലി നഗരം  ചുറ്റി മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.  തുടര്‍ന്ന് പൊതു സമ്മേളനം.

ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ,  ജില്ല വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍, ജില്ല
ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ , ജില്ല ട്രഷറാര്‍ ഏ. ജി ദീപു , അംഗങ്ങളായ എസ് മീരാസാഹിബ് , സുമ നരേന്ദ്ര , ശിശു സംരക്ഷണ ഓഫീസര്‍ ടി .ആര്‍  ലതാകുമാരി, കുഞ്ഞനാമ്മ കുഞ്ഞ് , കലാനിലയം രാമചന്ദ്രന്‍നായര്‍ , സി. ആര്‍ കൃഷ്ണകുറുപ്പ് , രാജന്‍ പടിയറ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
ജില്ല കലക്ടര്‍ എസ് .പ്രേംകൃഷ്ണന്‍ ( ചെയര്‍പേഴ്‌സണ്‍), കുഞ്ഞന്നാമ്മ കുഞ്ഞ്, ആര്‍ അജിത് കുമാര്‍ , ടി.ആര്‍ ലതാകുമാരി , എ.എസ് നൈസാം, സി.റ്റി ജോണ്‍, കെ.വി ആശാമോള്‍, പ്രൊഫ. ടി. കെ. ജി നായര്‍ ( വൈസ് ചെയര്‍മാന്‍മാര്‍ ) ജി. പൊന്നമ്മ ( ജനറല്‍ കണ്‍വീനര്‍ ) , ബി.ആര്‍ അനില ( കണ്‍വീനര്‍ ) എന്നിവര്‍ ഭാരവാഹികളായും  സലിം പി. ചാക്കോ ( ചെയര്‍മാന്‍ പബ്‌ളിസിറ്റി ),   പ്രവീണ്‍ ജി.നായര്‍ ( കണ്‍വീനര്‍ പബ്‌ളിസിറ്റി ), കലാനിലയം രാമചന്ദ്രന്‍ നായര്‍ ( പ്രോഗ്രാം ചെയര്‍മാന്‍ ) , സി. ആര്‍. കൃഷ്ണകുറുപ്പ് ( പ്രോഗ്രാം കണ്‍വീനര്‍ ) , ആര്‍ അജിത് കുമാര്‍  ( ചെയര്‍മാന്‍ ഫിനാന്‍സ് ) , ജി. പൊന്നമ്മ ( കണ്‍വീനര്‍ ഫിനാന്‍സ് ) , രാജന്‍ പടിയറ ( ചെയര്‍മാന്‍ ഫുഡ് ) എ ജി ദീപു ( കണ്‍വിനര്‍ ഫുഡ് ),
പത്തനംതിട്ട ഡി. വൈ എസ് പി ( ചെയര്‍മാന്‍ റാലി ) എന്നിവര്‍ സബ്  കമ്മറ്റി ഭാരവാഹികളായും സംഘാടക സമിതി രൂപീകരിച്ചു.

 

date