Skip to main content

റേഷന്‍ കാര്‍ഡ് തരം മാറ്റം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ/ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന്  അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുള്ള ബി.പി.എല്‍ സാക്ഷ്യപത്രം, കാര്‍ഡിലെ ഏതെങ്കിലും അംഗത്തിന് ഗുരുതര രോഗങ്ങളായ അര്‍ബുദം, കിഡ്‌നി, ഹൃദയ സംബന്ധമായ അസുഖം, പക്ഷാഘാതം എന്നീ അസുഖങ്ങള്‍ക്ക് ചികിത്സയിലാണെങ്കില്‍ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ ഭവന രഹിതരാണെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത്/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227504.

date