Post Category
ഗാന്ധിജയന്തി പ്രശ്‌നോത്തരി
'ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും വിഷയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരിക്ക് മുന്നോടിയായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഒക്ടോബര്‍ ആറിന് രാവിലെ 11ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടക്കും. പ്രശ്‌നോത്തരിയില്‍
പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേര് സെപ്റ്റംബര്‍ 30ന് മുമ്പ് popta@kkvib.org ലേക്ക് അയക്കണം. ജില്ലാ തല വിജയികള്‍ക്ക് സമ്മാന തുകയും സംസ്ഥാനതല മത്സരയോഗ്യതയും ലഭിക്കും. ഫോണ്‍ :0468-2362070.
date
- Log in to post comments