നികുതിപിരിവ് യജ്ഞം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്താഫീസില്‍ ഒടുക്കുവരുത്തേണ്ട കെട്ടിട നികുതി സ്വീകരിക്കുന്നതിന് ഈ മാസം 10 മുതല്‍ 22 വരെ ഊര്‍ജിത നികുതിപിരിവ് യജ്ഞം നടത്തും.
ഒന്നാം വാര്‍ഡിലേത് 10ന് ദേവരുക്ഷേത്രത്തിലും രണ്ടിലേത് 14ന് പുലിയംമഠത്തിലും മൂന്നിലേത് 21ന് പടുകോട്ടുക്കല്‍ പിഎച്ച്‌സിയിലും നാലിലേത് 12ന് കീരുകുഴി ജംഗ്ഷനിലും അഞ്ചിലേത് 14ന് എസ്.സി.ബി.442ലും ആറിലേത് 10ന് ഒരിപ്പുറം വായനശാലിയിലും ഏഴിലേത് 17ന് തൊലുഴം ജംഗ്ഷനിലും എട്ടിലേത് 22ന് പാറക്കര എന്‍എസ്എസ്എല്‍പിഎസിലും ഒമ്പതിലേത് 12ന് ചാങ്ങോട്ടുമലയില്‍ അങ്കണവാടിയിലും പത്തിലേത് 19ന് മല്ലിക കിഴക്കേക്കരപടി ജംഗ്ഷനിലും പതിനൊന്നിലേത് 21ന് മാമ്മൂട് ജംഗ്ഷനിലും പന്ത്രണ്ടിലേത് 19ന് വയണമൂട് ജംഗ്ഷനിലും പതിമൂന്നിലേത് 22ന് ചെറിലയം ജിഎല്‍പിഎസിലും പതിനാലാം വാര്‍ഡിലേത് 17ന് പറന്തല്‍ ജംഗ്ഷനിലുമാണ് പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ നടത്തുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ക്യാമ്പ് പ്രവര്‍ത്തിക്കും.
(പിഎന്‍പി 3927/18)
- Log in to post comments