Post Category
ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒഡെപെക് ഈ മാസം 12ന് തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2329440/41/42/43/45. (പിഎന്‍പി 3929/18)
date
- Log in to post comments