Post Category
യുവജന കമ്മീഷന്‍ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക സര്‍ക്കാര്‍ വനിത കോളജില്‍ സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപയും നാല് മുതല്‍ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും ലഭിക്കും. പ്രായപരിധി: 15-40. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനെയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം 33. അവസാന തീയതി: ഒക്ടോബര്‍ അഞ്ച്. ഫോണ്‍ 0471-2308630
date
- Log in to post comments