Skip to main content

ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതി

 

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ നടപ്പാക്കി വരുന്ന ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗീകൃത മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.  മത്സ്യത്തൊഴിലാളി  ക്ഷേമനിധി അംഗത്വമുളള പരമ്പരാഗത   മത്സ്യത്തൊഴിലാളികളായിരിക്കണം അപേക്ഷകര്‍. പ്രായം 18നും 60നും മധേ്യ. പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2018 മാര്‍ച്ച് മാസം വരെ തുക അടച്ചതിന്റെ രസീത്,   ക്ഷേമനിധി  പാസ്ബുക്ക്,   റേഷന്‍കാര്‍ഡ്,  ഏതെങ്കിലും ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ്  ബാങ്കില്‍  അക്കൗണ്ട്  എടുത്ത  പാസ്  ബുക്കിന്റെ  പകര്‍പ്പ്,  കഴിഞ്ഞ  ആറ്  മാസത്തിനകം  എടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഡിസംബര്‍  മാസ ഗുണഭോക്തൃവിഹിതം രണ്ട് ഗഡു എന്നിവ സഹിതം പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് ഓഫീസില്‍ ഡിസംബര്‍ മാസം 20, 21 തീയതികളില്‍ രാവിലെ 11 നും  വൈകിട്ട് നാലിനുമിടയില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.  തുടര്‍ന്ന് ഡിസംബര്‍  മാസം 31 വരെയുളള തീയതികളില്‍ ഗുണഭോക്താക്കള്‍ക്ക് പത്തനംതിട്ട ഫിഷറീസ് ജില്ലാ ഓഫീസില്‍ വിഹിതം അടയ്ക്കാം കൂടുതല്‍ വിവരം  ജില്ലാ  ഫിഷറീസ്  ആഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2223134.                             (പിഎന്‍പി 3932/18)

date