Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യുട്ടറെ നിയമിക്കുന്നു. മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപാ പ്രതിമാസ ഹോണറെറിയം വ്യവസ്ഥയില്‍ ബിരുദവും ബി എഡും ഉള്ളവരെ പരിഗണിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ടു വരെ. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റിയില്‍ ഉള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന. അപേക്ഷ ഒക്ടോബര്‍ 10 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2322712.

date