Post Category
അയ്യമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന് എൻ.ക്യു.എ.എസ് അംഗീകാരം
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് ( എൻ ക്യു എ എസ് ) ഗുണനിലവാര അംഗീകാരം ലഭിച്ചു. 91.3 ശതമാനം മാർക്കോടെയാണ് അംഗീകാരം ലഭിച്ചത്.
ആരോഗ്യ സേവനങ്ങൾ ഗുണമേന്മയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് കുടുംബാരോഗ്യ കേന്ദ്രത്തെ അംഗീകാരത്തിന് അർഹമാക്കിയത് . രോഗിസൗഹൃദ അന്തരീക്ഷം, ശുചിത്വം, സേവന നിലവാരം, രേഖാസമാഹരണം, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗം തുടങ്ങിയ മേഖലകളിലെ പുരോഗതിയാണ് അംഗീകാരത്തിലേക്ക് നയിച്ചത്.
ഗ്രാമപഞ്ചായത്തിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി അയ്യമ്പുഴ കുടുംബാരോഗ്യകേന്ദ്രം മുന്നോട്ടുവെച്ച കൂട്ടായ പ്രവർത്തന മാതൃകയാണ് ഈ നേട്ടത്തിന് അടിസ്ഥാനമെന്നും ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സേവനരംഗത്ത് ഇത് ഒരു പുതിയ നാഴികക്കല്ലാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ പറഞ്ഞു.
date
- Log in to post comments