Skip to main content

ഹരിതകർമ്മ സേന സംഗമവുമായി ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ഇടപ്പള്ളി , പാമ്പാക്കുട , മുളന്തുരുത്തി, പള്ളുരുത്തി വടവുകോട്, വാഴക്കുളം ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളിലെ ഹരിത കർമ്മസേന പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു.

 

കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു .സംഗമത്തിന്റെ ഭാഗമായി മാലിന്യമുക്ത തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശീലന ക്ലാസുകളും ഹരിത കർമ്മസേനാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി.

പി.വി ശ്രീനിജൻ എം എൽ എ , ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ് ,കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ടി എം റെജീന , സി ഓമന ,കെ സി അനു മോൾ എന്നിവർ സംസാരിച്ചു.

date