Skip to main content

തട്ട റെസ് മുതല്‍ വാഴയില വരെ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് പന്തളം തെക്കേക്കര

തട്ട ബ്രാന്‍ഡ് റൈസ് മുതല്‍ വാഴയില വരെ ഉല്‍പാദിപ്പിച്ച് കാര്‍ഷിക മേഖലയില്‍ വേറിട്ട മാതൃകയുമായി തെക്കേക്കര ഗ്രാമപഞ്ചായത്ത്. മായമില്ലാത്ത കുത്തരി, പുട്ടുപൊടി, ഇടിയപ്പം പൊടി, പൊടിയരി, തവിട്, മഞ്ഞള്‍പൊടി തുടങ്ങിയവയാണ് തട്ട ബ്രാന്‍ഡിലൂടെ പഞ്ചായത്ത് വിപണിയില്‍ എത്തിച്ചത്. കേരഗ്രാമം പദ്ധതിയിലൂടെ കലര്‍പ്പില്ലാത്ത വെളിച്ചെണ്ണ ഉല്‍പാദിപ്പിച്ചു.  ചീരഗ്രാമം, തണ്ണിമത്തന്‍ കൃഷി, പൂക്കള്‍ നിറയും ഗ്രാമം, ഇലവാഴ കൃഷി, എള്ള് കൃഷി തുടങ്ങിയ പദ്ധതികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി.  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 241 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി. മാലിന്യ സംസ്‌കരണം, പാലിയേറ്റീവ് കെയര്‍, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, മണ്ണ് സംരക്ഷണം, പട്ടിക വിഭാഗങ്ങളുടെ ക്ഷേമം, കുടുംബശ്രീ, സ്വയം തൊഴില്‍ സംരഭം തുടങ്ങി സമസ്ത മേഖലയിലും പഞ്ചായത്ത് മുന്നേറ്റം കൈവരിച്ചു. ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായും പന്തളം തെക്കേക്കരയെ തിരഞ്ഞെടുത്തിരുന്നു.
 

date