Skip to main content

വിഷൻ 2031 ; രജിസ്ട്രേഷൻ വകുപ്പ് സെമിനാർ ഇന്ന്(14

* മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും

 

 കേരളത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും ഭാവി വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനും 'വിഷൻ 2031' ന്റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ ഇന്ന് (14)കുഴുപ്പിള്ളിയിൽ നടക്കും. 

 

രാവിലെ 9.30 ന് കുഴുപ്പിള്ളി സഹകരണ നിലയം ഹാളിൽ രജിസ്ട്രേഷൻ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും.

 

സെമിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. 

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.  

 

" രജിസ്ട്രേഷൻ വകുപ്പിന്റെ ദർശനവും നവകേരള വികസന പരിപ്രേക്ഷ്യവും കേരളം @ വിഷൻ 2031 " എന്ന വിഷയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവതരണം നടത്തും. രജിസ്ട്രേഷൻ വകുപ്പിന്റെ കഴിഞ്ഞ ഒൻപത് വർഷത്തെ നേട്ടങ്ങളുടെ അവതരണം നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നിർവഹിക്കും.ചടങ്ങിൽ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കെ മീര സ്വാഗതം ആശംസിക്കും.പ്ലാനിംഗ് ബോർഡ് അംഗം ഡോ. വർഗ്ഗീസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും.

 

 

ഹൈബി ഈഡൻ എം പി, എം എൽ എ മാരായ കെ.ജെ മാക്സി,ആന്റണി ജോൺ റ്റി .ജെ വിനോദ്,പി.വി ശ്രീനിജൻ,കെ ബാബു,അനൂപ് ജേക്കബ്,എൽദോസ് പി കുന്നപ്പിള്ളിൽ,റോജി എം ജോൺ,അൻവർ സാദത്ത്,ഉമ തോമസ്,മാത്യു കുഴൽനാടൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,ജില്ലാ കളക്ടർ ജി.പ്രിയങ്ക,വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ,ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ,കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ,പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ,എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം,നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്,ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു,എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല,മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ,കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജി മേരി വിൻസെന്റ്,ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി ഇന്ദുകലാധരൻ,കെഎസ്ഡിഡബ്ല്യു സെക്രട്ടറി രാജേഷ് പനയൂർ എന്നിവർ പങ്കെടുക്കും.

 

രാവിലെ 11:30 ക്ക് രണ്ട് സമാന്തര സെഷനുകളായി പാനൽ ചർച്ചകൾ ആരംഭിക്കും. ഒന്നാം സെഷനിൽ ‘ രജിസ്ട്രേഷൻ വകുപ്പിന്റെ ആധുനികവത്കരണം എന്ന വിഷയത്തിൽ പ്ലാനിംഗ് ബോർഡ് അംഗം വർഗ്ഗീസ് ജോർജ് അവതരണം നടത്തും. ഉച്ചയ്ക്ക് 2:30 ന് പൗര കേന്ദ്രീകൃത രജിസ്ട്രേഷൻ എന്നീ വിഷയത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ റ്റി.എ ഷാജി ക്ലാസ് നയിക്കും .രജിസ്ട്രേഷൻ ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി.കെ സാജൻ കുമാർ നന്ദി ആശംസിക്കും.

 

date