Skip to main content

വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. "കൈത്തറി വസ്ത്രം ധരിക്കു കേരള തനിമയുടെ ഭാഗമാകൂ" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരം ഒക്ടോബർ 19 രാവിലെ 10 മുതൽ 12 വരെ കളമശ്ശേരി ഗവൺമെന്റ് പോളിടെക്ന‌ിക്ക് കോളേജിൽ നടക്കും. 

 

ജില്ലയിലെ 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ് ഇ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്ക് മത്സരിക്കാവുന്നതാണ്.

എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരം നടക്കും. എൽ.പി വിദ്യാർത്ഥികൾക്ക് ഇഷ്‌ടമുളള വിഷയത്തിൽ ചിത്രം വരയ്ക്കാം.

 

ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് കേരളത്തിലെ കൈത്തറിയെ സംബന്ധിച്ച പ്രത്യേക വിഷയം മത്സര സമയത്ത് നൽകും. എൽ.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ക്രയോൺ ഉപയോഗിച്ചും, യു.പി ഹൈസ്‌കൂൾ വിദ്യാർത്ഥികൾ വാട്ടർ കളർ ഉപയോഗിച്ചുമാണ് ചിത്രം വരയ്ക്കേണ്ടത്.

മത്സരത്തിൽ പങ്കെടുക്കുന്നവർ ക്രയോൺ/വാട്ടർ കളർ എന്നിവ കൊണ്ടുവരണം.

 

അപേക്ഷകൾ ബന്ധപ്പെട്ട ഹെഡ്‌മാസ്‌റ്റർ അല്ലെങ്കിൽ ക്ലാസ്സ് അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയിരിക്കണം.പങ്കെടുക്കാൻ താല്പര്യമുള്ളവർ 9.30 ന് മുമ്പായി ഹാളിൽ എത്തിച്ചേരണം.

ജില്ലാതലത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന രണ്ട് പേർക്ക് സംസ്ഥാന തലത്തിൽ മൽസരിക്കാൻ അവസരം ലഭിക്കും. 

 

date