Skip to main content

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കേരള സർക്കാർ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്സിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18- 40 വയസ്സ്. പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സ്ഥിരതാമസക്കാരായ 18നും 36നും മധ്യേ പ്രായമുള്ള വനിതകൾക്ക് കോഴ്സ് ഫീസിന്റെ 75% സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകർ ഒക്ടോബർ 16 ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 

date