Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം: 31 തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്ക് അംഗീകാരം

ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്ക് അംഗീകാരം. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ മനോജ് മൂത്തേടൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു അംഗീകാരം ലഭിച്ചത്.

 

ഇതോടൊപ്പം 32 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി അംഗീകരിച്ചു. പുതിയ സർക്കാർ ഉത്തരവ് ഹരിത സേന സ്കോളർഷിപ്പ് - ഇക്കോ സെൻസ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തു. 

 

ജില്ലാ പ്ലാനിങ് ഓഫീസർ ജി . ഉല്ലാസ്, ഡി പി സി അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

 

 

 

date