Skip to main content

സമഗ്ര വികസനങ്ങളുമായി പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌

സമാനതകളില്ലാത്ത വികസന കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളോടെയും മുന്നേറുന്ന പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത, മാലിന്യ വലിച്ചെറിയൽ മുക്ത, അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്‌, ഭവനരഹിതരില്ലാത്ത, വനിതാ ശിശു വയോജന ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്‌ എന്നീ നേട്ടങ്ങൾ ഈ ഭരണകാലയളവിൽ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷവും വികസന ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് വിവിധ മേഖലകളിൽ വികസനം നടപ്പാക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. 

പശ്ചാത്തല വികസനം, ദാരിദ്ര്യ ലഘൂകരണം എന്നീ മേഖലകളിൽ  നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത്‌ ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, ബഡ്‌സ് സ്കൂൾ, പകൽ വീട് എന്നിവയും കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഫിലമെന്റ് രഹിത പഞ്ചായത്ത്‌ എന്ന നേട്ടവും പഞ്ചായത്ത്‌ നേടിയിട്ടുണ്ട്. ദാരിദ്ര്യ ലഘുകരണത്തിനായി വ്യക്തിഗത സംരംഭങ്ങൾ, ഗ്രൂപ്പ്‌ സംരംഭങ്ങൾ, വനിതാ വ്യക്തിഗത- ഗ്രൂപ്പ്‌ സംരംഭങ്ങൾ, തൊഴിൽ മേളകൾ, സംരംഭകത്വ പരിശീലനം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമായി യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്ത്‌ പരിധിയിലെ 30 എഴുത്തുകാരുടെ കവിതാ- കഥ സമാഹാരം പാപ്പിനിശ്ശേരി എഴുത്തുകൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. ക്ലാസ്സിക്‌ സിനിമകൾ പ്രദർശിപ്പിക്കുന്നതായി ലിറ്റിൽ തിയേറ്റർ നടപ്പാക്കി. 

കാർഷിക മേഖലയിൽ സമഗ്ര നെല്ല്, തെങ്ങ്, പച്ചക്കറി, ഗ്രൂപ്പ്‌ വനിതാ പച്ചക്കറി പ്രോത്സാഹനം എന്നിങ്ങനെ 2.67 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. ക്ഷീര മൃഗ സംരക്ഷണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കറവ പശു വിതരണം, പാലിന് സബ്‌സിഡി, കന്നുകുട്ടി പരിപാലനം തുടങ്ങി 30 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ, രണ്ട് സബ് സെന്റർ, ആയുർവേദ ഡിസ്‌പെൻസറി, ഹോമിയോ ഡിസ്‌പെൻസറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ ബോധവൽക്കരണ പരിപാടികൾ തുടങ്ങി 1.21 കോടി രൂപയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. 

മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് ഹരിത കർമ സേന ഉൾപ്പെടെ നടപ്പാക്കിയത്. ഹരിത പാർക്ക്, ശുചിത്വ പട്ടണം, ഹരിത വിദ്യാലയം, ഹരിത ദേവാലയം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വയോജന വനിതാ ശിശു വികസനത്തിന്റെ ഭാഗമായി അങ്കണവാടികളിൽ കളി ഉപകരണങ്ങൾ, പോഷകാഹാര വിതരണം, ന്യൂട്രി കിച്ചൺ, ബേബി ബെഡ് തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും പരിചരണം, ആധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. വയോജനങ്ങൾക്ക് ശ്രവണ സഹായി, കട്ടിൽ, ഇലക്ട്രിക് വീൽ ചെയർ, വയോജന സംഗമം എന്നിങ്ങനെ 3.31 കോടി രൂപയുടെ വികസനം നടപ്പാക്കി. 
അത്യാധുനിക സൗകര്യത്തോടെയുള്ള ബഡ്‌സ് സ്കൂൾ, ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ, മത്സ്യ ബന്ധന മേഖലയിലെ വികസനം, പട്ടികജാതി ക്ഷേമം, വിദ്യാഭ്യാസം, കലാ സാംസ്‌കാരിക വികസനം എന്നിങ്ങനെ വിവിധ തുറകളിലും സഗ്രമായ വികസനങ്ങളാണ് പഞ്ചായത്ത്‌ നടപ്പിലാക്കിയത്.

date