Skip to main content

റിംഗ് ചെക്ക് ഡാം നാടിന് സമർപ്പിച്ചു

സംസ്ഥാന ഭൂജല വകുപ്പിന്റെ 2023-24 സാമ്പത്തിക വർഷത്തെ കൃത്രിമ ഭൂജല സംപോഷണ പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വട്ടക്കര മണിയാംപാറ തോടിൽ നിർമിച്ച റിംഗ് ചെക്ക് ഡാമിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. 

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാകരൻ അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി ധനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം റിജി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രീത ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന നാരായണൻ, കോളയാട് ഗ്രാമ പഞ്ചായത്തംഗം പി സുരേഷ്,  പേരാവൂർ ഗ്രാമ പഞ്ചായത്തംഗം നിഷ പ്രദീപൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി ഷാബി, സംഘാടക സമിതി കൺവീനർ ടി.എൻ ശ്രീജ, കെ.ജെ ജോയിക്കുട്ടി, പി.വി സഹദേവൻ, സാജൻ ചെറിയാൻ എന്നിവർ പങ്കെടുത്തു.

date