Post Category
ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അങ്കണവാടി ഇനി പുതുമോടിയിൽ
മാറാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഈസ്റ്റ് മാറാടിയിൽ ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു.
25 ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടെ പഞ്ചായത്തിലെ 15 അങ്കണവാടികളും പൂർണ്ണമായി ശീതീകരിച്ച അങ്കണവാടികളായി മാറി. 800 ചതുരശ്രയടി വിസ്തീർണത്തിലാണ് അങ്കണവാടി. പൂർണ്ണമായും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു, സ്ഥിരം സമിതി അധ്യക്ഷരായ ജിഷാ ജിജോ, പി.പി. ജോളി, ബിജു കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോൻ, സി.ഡി.പി.ഒ. സൗമ്യ എൻ. ജോസഫ്, മുൻ എംഎൽഎ എൽദോ എബ്രഹാം വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments