Skip to main content

മത്സ്യബന്ധന യാനങ്ങള്‍ ഒക്ടോബർ 25 ന് മുൻപ് രജിസ്റ്റർ ചെയ്യണം

എറണാകുളം ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന എല്ലാ യാനങ്ങളും, മത്സ്യബന്ധന ഉപകരണങ്ങളും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും ലൈസന്‍സ് പുതുക്കുകയും ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

രജിസ്റ്റർ ചെയ്യാത്തതും ലൈസൻസ് പുതുക്കാത്തതുമായ മത്സ്യബന്ധന യാനങ്ങൾ ഒക്ടോബർ 25 ന് മുമ്പ് മത്സ്യഭവൻ ഓഫീസുകളിലെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം . ഫോൺ: 0484 - 2394476

 

date