Skip to main content

ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ വയോജന കൗൺസിലിൻ്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കേരള സാമൂഹ്യ സുരക്ഷ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. 

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷയായ ചടങ്ങിൽ സിനിമാ താരം പൗളി വൽസൻ മുഖ്യാതിഥിയായിരുന്നു.

 

ദിനാചരണത്തിന്റെ ഭാഗമായി വയോജന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവിധ ക്ലാസ്സുകളും വയോജനങ്ങളുടെ കലാപരിപാടികളും നടന്നു. 

 

അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി, ജില്ലാ വയോജന കൗൺസിൽ അംഗങ്ങളായ പി.വി. സുഭാഷ്, വി. എൻ. സുബ്രഹ്മണ്യൻ, മണി ഷൺമുഖം, കെ.എൻ. ചന്ദ്രശേഖരൻ , പാപ്പച്ചൻ പൂവ്വത്തും വീടൻ , വിജയൻ മുണ്ടിയാത്ത്, ടി. പാപ്പച്ചൻ , വയോമിത്രം കോഓഡിനേറ്റർ സുനിത ബോബി, ടി. സജ്ഞയൻ എന്നിവർ പങ്കെടുത്തു.

date