Skip to main content

പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി - ജില്ലയിൽ 99.49% നേട്ടം

ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജില്ലയിൽ മികച്ച നേട്ടം. ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 1,89,735 കുട്ടികൾക്കാണ് പൾസ്‌ പോളിയോ തുള്ളി മരുന്ന് നൽകാൻ ലക്ഷ്യമിട്ടത്. ഇതിൽ 1,88,775 കുട്ടികൾക്കാണ് പൾസ് പോളിയോ തുള്ളി മരുന്ന് നൽകിയത്.ഇതിൽ 6797 ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഉൾപ്പെടുന്നു.ഒക്ടോബർ 12 ന് പൾസ് പോളിയോ ദിനത്തിലും തുടർന്ന് രണ്ട് ദിവസങ്ങളിൽ നടത്തിയ ഭവന സന്ദർശനങ്ങൾ, ട്രാൻസിറ്റ് ബൂത്തുകൾ വഴിയുമാണ് ഇത്രയും കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയത്.

 1947 ബൂത്തുകളാണ് ജില്ലയിൽസജ്ജീകരിച്ചത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ 

സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട് എന്നിവിടങ്ങളിലായി 51 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിച്ചു

 

ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 64 മൊബൈൽ ടീമുകളെ സജ്ജമാക്കിയിരുന്നു. 

 

  

 

 

date