വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കി നെല്ലിക്കുഴിയിലെ വികസന സദസ്സ്
വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ വികസന സദസ്സ്. കഴിഞ്ഞകാലങ്ങളിൽ പഞ്ചായത്തും സംസ്ഥാന സർക്കാരും നടപ്പിലാക്കിയ പദ്ധതികളും പ്രവർത്തനങ്ങളും പരിപാടിയിൽ അവതരിപ്പിക്കുകയും അവലോകനം നടത്തുകയും ചെയ്തു. ഒപ്പം നാടിൻ്റെ ഭാവി വികസനത്തിന് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായ ശേഖരണത്തിനും വികസന സദസ്സ് വേദിയായി.
നെല്ലിക്കുഴി കെ.ടി.എൽ ഇവന്റ് സെന്ററിൽ സംഘടിപ്പിച്ച വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ വിനയൻ അധ്യക്ഷയായി. സംസ്ഥാനത്തെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം ജില്ലാ റിസോഴ്സ് പേഴ്സൺ എ.ടി രാജീവും, ഗ്രാമ പഞ്ചായത്തിന്റെ ക്ഷേമ വികസന പ്രവർത്തനങ്ങളുടെ അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസും നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൃദുല ജനാർദ്ദനൻ, എൻ.ബി ജമാൽ, എം.എം അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ നാസർ, അരുൺ സി. ഗോവിന്ദൻ, ഷാഹിദാ ഷംസുദ്ദീൻ, ഷഹന അനസ്, ബീന ബാലചന്ദ്രൻ, സുലേഖ ഉമ്മർ, സീന എൽദോസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments