Skip to main content

അറിയിപ്പ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തീര്‍ഥാടന പാതയുടെ വശങ്ങളില്‍ 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ആട് മാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

 

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ശബരിമല സന്നിധാനം, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പാതയോരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും മാലിന്യ നിര്‍മാര്‍ജന സൗകര്യം, ശുചിമുറി സംവിധാനം, മറ്റ് അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. അല്ലാത്തപക്ഷം പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് അനുവദിക്കുകയില്ലെന്ന് സെക്രട്ടറി അറിയിച്ചു.  

date