Skip to main content

അഭിമുഖം

ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറുടെ അഭിമുഖം ഒക്ടോബര്‍ 18 രാവിലെ 11 ന് ജില്ല പട്ടികജാതി വികസന ഓഫീസില്‍ നടക്കും.  പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 18-40. താല്‍പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുള്ള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2322712

date