Post Category
എം എസ് എം ഇകൾക്ക് ഏകദിന ബോധവൽക്കരണ ശിൽപശാല ഒക്ടോബർ 17 ന്
ഗവൺമെന്റ് ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന റൈസിംഗ് ആന്റ് അക്‌സിലറേറ്റിംഗ് എം എസ് എo ഇപെർഫോമൻസ്(ആർ.എ.എം.പി)സ്കീമിന്റെ ഭാഗമായി എം എസ് എം കൾക്കായി ഏകദിന ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കുന്നു.
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 17 രാവിലെ 10 മുതൽ എറണാകുളം നോർത്ത് ഹോട്ടൽ ലുമിനാരയിലാണ് ശിൽപശാല നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
താൽപ്പര്യമുള്ളവർ തൃപ്പൂണിത്തുറ/മരട് -9946924636, കൊച്ചിൻ കോർപറേഷൻ - 9400666903, മുളന്തുരുത്തി-9446577578, കളമശ്ശേരി- 9495635919, ഇടപ്പള്ളി/ തൃക്കാക്കര - 9188770590 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.
date
- Log in to post comments