Post Category
അപ്പ്രൻ്റീസ് ക്ലർക്ക് നിയമനം
എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ.ടി.ഐ യിൽ അപ്രൻ്റീസ് ക്ലർക്ക് നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. ബിരുദവും, ഡി സി എ/സി ഒ പി എ വിദ്യാഭ്യാസയോഗ്യതയുമുള്ള പട്ടികജാതി വിഭാഗകാർക്ക് പങ്കെടുക്കും.
താൽപര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ സഹിതം ഒക്ടോബർ 21 രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ - 0484 2422256
date
- Log in to post comments