സൗജന്യ സോഫ്റ്റ് സ്‌കില്‍ പരിശീലന ക്ലാസ്സ്
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍, എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ സോഫ്റ്റ് സ്‌കില്‍ പരിശീലന ക്ലാസ്സ് ഒക്ടോബര്‍ 21, 22, 23 ദിവസങ്ങളിലായി സാന്റോ ഗോപാലന്‍ എ.ഡി.എസ് ഹാളില്‍ (പനയപിള്ളി എട്ടാം ഡിവിഷന്‍, സാന്റോ ഗോപാലന്‍ റോഡ്, കൊച്ചി-2, ചുള്ളിക്കലില്‍) സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളില്‍ Corporate Interviews Placement focused session, Interperosnal Skills, Preparation of strong Resume and Cover letter, Recruitment Procedure, English for Job interview and at Work placeഎന്നീ വിഷയങ്ങളില്‍ ആണ് പരീശീലനം നല്‍കുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 300 രൂപ രജിസ്‌ട്രേഷന്‍ ഫീ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തതിനുശേഷം പങ്കെടുക്കാവുന്നതാണ് . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സാന്റോ ഗോപാലന്‍ എ.ഡി.എസ് ഹാള്‍, പനയപിള്ളി എട്ടാം ഡിവിഷന്‍, സാന്റോ ഗോപാലന്‍ റോഡ്, കൊച്ചി-2, ചുള്ളിക്കലില്‍ 21/10/2025 ന് രാവിലെ 10.30 മണിക്ക് എത്തിച്ചേരുക. വിശദവിവരങ്ങള്‍ക്കായി ബന്ധപെടുക : 6282442046, 9446926836, 0484-2422452.
- Log in to post comments