കസ്തൂര്‍ബാ നഗര്‍ ഫുഡ് സ്ട്രീറ്റിലെ ബങ്കുകളുടെ ടെന്‍ഡര്‍/ലേലം
വിശാല കൊച്ചി വികസന അതോറിറ്റിവക കസ്തൂര്‍ബാ നഗര്‍ ഫുഡ് സ്ട്രീറ്റിലെ ബങ്കുകള്‍ ഒക്ടോബര്‍ 23 ന് ടെണ്ടര്‍/ലേലം മുഖേന വാടകയ്ക്ക് നല്‍കുന്നു. താത്പര്യമുള്ളവര്‍ നിശ്ചിത നിരതദ്രവ്യത്തോടൊപ്പം നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ ഒരു ചതുരശ്ര അടി സ്ഥലത്തിന് വാഗ്ദാനം ചെയ്യുന്ന വാടക രേഖപ്പെടുത്തിയ ടെണ്ടര്‍ മുദ്രവെച്ച കവറുകളില്‍ ഒക്ടോബര്‍ 23-ന് ഉച്ചയ്ക്ക് ഒന്നു വരെ ജിസിഡിഎ ഓഫീസില്‍ എസ്റ്റേറ്റ് വകുപ്പില്‍ സമര്‍പ്പിക്കണം. ടെണ്ടര്‍ ഫോറം നല്‍കുന്ന അവസാന തീയതി ഒക്‌ടോബര്‍ 23. ഉച്ചയ്ക്ക് 12.00 വരെയാണ്. ടെന്‍ഡര്‍ ഫോറത്തിന്റെ വില 590/ രൂപ. നിരതദ്രവ്യ തുക 50,000/ രൂപയുടെ ''സെക്രട്ടറി, ജിസിഡിഎ കൊച്ചി' പേരില്‍ ഡി.ഡി. ആയി അപേക്ഷാഫോറത്തോടൊപ്പം സമര്‍പ്പിക്കണം. അന്നേ ദിവസം രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഇന്റര്‍വ്യൂവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അന്നേ ദിവസം പകല്‍ മൂന്നിന് ജിസിഡിഎ ഓഫീസില്‍ പരസ്യലേലം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2204261, 2203378.
- Log in to post comments