Skip to main content

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പ്ലസ്ടു, മലയാളം ടൈപ്പിംഗ് (ലോവർ), ഇംഗ്ലീഷ് ടൈപ്പിംഗ് ( ഹയർ ) എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് , ഗ്രാഫിക് ഡിസൈനിങ്, ഫോട്ടോഷോപ്പ് എന്നിവയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യതകളുടെ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 23 രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലുളള ജില്ലാ പ്ലാനിങ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0484 2422290

 

date