കുഴുപ്പിള്ളിക്കു മാത്രമായി 12 കോടിയോളം രൂപ ചെലവഴിച്ചു: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വികസന സദസ് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലര വർഷം കൊണ്ട് വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കായി 11,99,24,131 രൂപ കുഴുപ്പിള്ളിക്ക് മാത്രമായി ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. അതേസമയം കെ.എസ്.ടി.പി, തീരദേശ റോഡ്, ബീച്ച് കോറിഡോർ തുടങ്ങി പദ്ധതികളിലെ വിഹിതം കൂടി കണക്കിലെടുത്താൽ 318 കോടി രൂപയാണ് വിനിയോഗിച്ചത്.
ആസ്തി വികസന പദ്ധതിയിൽ 4.14 കോടി, പ്രത്യേക വികസന പദ്ധതിയിൽ 46.28 ലക്ഷം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ 1.35 കോടി, ബജറ്റ് പ്രൊപ്പോസൽ 69.40 ലക്ഷം, തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 32 ലക്ഷം, പ്രധാന പ്രവൃത്തികൾ 5.02 കോടി എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗിച്ചതെന്നും എം.എൽ.എ പറഞ്ഞു. ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ കൂടുതൽ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
123 പേർക്ക് കാഴ്ച ഉറപ്പാക്കുന്ന പദ്ധതി ഏറ്റവും മഹത്തായ കാര്യമായി കരുതുന്നു. തൻ്റേത് അവയവ ദാനത്തിനുള്ള സമർപ്പിത ജീവിതമാണെന്നും ചടങ്ങിൽ ആധ്യക്ഷം വഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് നിബിൻ പറഞ്ഞു.
നേത്രദാനത്തിനുള്ള സമ്മതം അറിയിച്ച സാഹിത്യകാരൻ പ്രവീൺ അയ്യമ്പിള്ളി, ബാലസാഹിത്യകാരൻ എ.കെ ജോഷി, സിനി ആർട്ടിസ്റ്റ് അപ്പു ജോസ്, ഉൾപ്പെടെയുള്ളവർക്ക് എം.എൽ.എ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.എം ഷാജിമോൻ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എം.ബി ഷൈനി, വൈസ് പ്രസിഡൻ്റ് കെ.എ സാജിത്ത്, അംഗങ്ങളായ
ഇ.കെ ജയൻ, ശാന്തിനി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി ജെയ്സൺ, അംഗങ്ങളായ എം.പി രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, കെ.എസ് ചന്ദ്രൻ, ഒ.ബി രാഹുൽ, നിസരി സുഗേഷ്, വിപിന അനീഷ്, കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.കെ അനന്തകൃഷ്ണൻ, സി.ഡി.എസ് അധ്യക്ഷ ലളിത രമേശൻ, പഞ്ചായത്ത് അസി. സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു.
- Log in to post comments