Skip to main content

പരിശീലന ക്ലാസ്

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഓമനപ്പക്ഷികളുടെ പരിപാലനം എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് നാല് മണിക്കകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0497 2763473
 

date