Skip to main content

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, ആർ ജെ ട്രെയിനിങ് , ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ്സുകൾ നടക്കുക. രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000/- രൂപയാണ് ഫീസ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ തപാല്‍ മുഖേനയോ, ഓണ്‍ലൈനായോ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് അക്കാദമിയുടെ www.kma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  

 

ഫോണ്‍:കൊച്ചി -6282919398, തിരുവനന്തപുരം-9744844522

 

അപേക്ഷ അയക്കേണ്ട വിലാസം - സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.

 

date