Skip to main content

കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷനിൽ വൃക്ഷവൽക്കരണ കാമ്പയിനും പച്ചത്തുരുത്തും

കൊച്ചി സിറ്റി കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷനും കൊച്ചി നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ഹരിത കേരളമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വൃക്ഷവൽക്കരണ കാമ്പയിൻ നടത്തി. പോലീസ് ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയും സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകളും പൂച്ചെടികളും നട്ട് പച്ചത്തുരുത്തൊരുക്കുയും ചെയ്തു . സ്റ്റേഷൻ SHO ഷാഹിന കെ, സബ് ഇൻസ്പെക്ടർമാരായ സുജീഷ് , ദിനേശ്, നഗരസഭ സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ താഹ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു അജിത്ത്, ഹരിത കേരള മിഷൻ നഗരസഭ കോർഡിനേറ്റർ നിസ നിഷാദ് എന്നിവർ സന്നിഹിതരായിരുന്നു.

 

 

date