Skip to main content

പാണ്ടുപാറ നിവാസികൾക്ക് സ്വപ്നസാക്ഷാത്കാരം: 71 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമായി

അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ പാണ്ടുപാറ നിവാസികളുടെ ദീർഘകാലമായുള്ള ഭൂപ്രശ്നത്തിന് പരിഹാരം. 71 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ പട്ടയും വിതരണം ചെയ്തു. 80 വർഷംതോളമായി വനമേഖലയോട് ചേർന്ന് പാണ്ടുപാറയിൽ താമസിച്ചു വന്നിരുന്ന ഇവർക്ക് പട്ടയമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. 

 

ഭൂമിക്ക് രേഖ ഇല്ലാത്തതു മൂലം അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് പരിഹാരമായ സന്തോഷത്തിലാണ് പട്ടയം ലഭിച്ച ഓരോ കുടുംബങ്ങളും. അയ്യമ്പുഴ പ്ലാന്റേഷനോട് ചേർന്ന് വനവാസ മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശമായിരുന്നു പാണ്ടുപാറ. ആദ്യകാലങ്ങളിൽ നടന്ന സർവെയിൽ ഈ പ്രദേശത്തെ വനവാസ മേഖല എന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ഇത്രനാളും പട്ടയം ലഭ്യമാകാതെ പോയത്.

 

റവന്യൂ വകുപ്പിന്റെ എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പാണ്ടുപാറ നിവാസികൾക്ക് പട്ടയം ലഭ്യമാക്കിയത്.

date