വികസന നേട്ടങ്ങളുടെ അഞ്ചു വർഷങ്ങൾ ; കോതമംഗലം നഗരസഭയിൽ വികസന സദസ്സ് സംഘടിപ്പിച്ചു
വികസനം നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി കോതമംഗലം നഗരസഭയിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കോതമംഗലം സെന്റ് തോമസ് ഹാളിൽ സംഘടിപ്പിച്ച വികസന സദസ്സിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ ടോമി അബ്രഹാം അധ്യക്ഷനായി.
വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ നൗഷാദ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, അഡ്വ.ജോസ് വർഗീസ്, കൗൺസിലർമാരായ സിജോ വർഗീസ്, എൽദോസ് പോൾ, പി.ആർ ഉണ്ണികൃഷണൻ, റോസിലി ഷിബു , വിദ്യ പ്രസന്നൻ, ജുബീ പ്രതീഷ്, കെ.എ ഷീനു, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ, അങ്കണവാടി വർക്കർമാർ/ ഹെൽപ്പർമാർ, യുവജന സംഘടന ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ, വ്യാപാരികൾ, തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ എ.ടി രാജീവ് അവതരിപ്പിച്ചു. നഗരസഭയുടെ ഭാവി ലക്ഷ്യങ്ങളും വികസന നേട്ടങ്ങളും സെക്രട്ടറി ഇൻ ചാർജ്ജ് വി.ജിനു വിശദീകരിച്ചു. നഗരസഭയുടെ അഞ്ച് വർഷത്തെ പ്രവർത്തനത്തെ പ്രതിപാദിക്കുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രദർശനവും നടന്നു. തുടർന്ന് നടന്ന ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവരെയും സംഭാവനകൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു
- Log in to post comments