Skip to main content

വേള്‍ഡ് ട്രൈബല്‍ ഡേ ഇന്ന് (ആഗസ്റ്റ് ഒന്‍പത്)

ഇന്ന് (ആഗസ്റ്റ് ഒന്‍പത്) ലോക തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനമായി ആചരിക്കും. ദിനാചരണത്തോടനുബന്ധിച്ച് പട്ടികവര്‍ഗ വികസന വകുപ്പും കോഴിക്കോട് കിര്‍ത്താഡ്‌സും സംയുക്തമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 16 പി.വി.റ്റി.ജി കോളനികളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നടപ്പുവര്‍ഷം ഐക്യരാഷ്ട്ര സംഘടന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 13 ന് പട്ടികവര്‍ഗ വികസന വകുപ്പ് സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ കോളനികളിലും വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3489/17

date