ഭിന്നശേഷി വിദ്യാലയ മന്ദിരം നാടിന് സമർപ്പിച്ചു
മുവാറ്റുപുഴ നഗരസഭ കുര്യൻമലയിൽ നിർമ്മാണം പൂർത്തീകരിച്ച ഭിന്നശേഷി വിദ്യാലയ മന്ദിരം നാടിന് സമർപ്പിച്ചു. മന്ദിരത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവഹിച്ചു.
ഇരുപത് സെൻ്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ 33 ലക്ഷം രൂപ ചെലവഴിച്ച് ആയിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്‌തീർണം വരുന്ന കെട്ടിടമാണ് ബഡ്‌സ് സ്‌കൂളിന് വേണ്ടി നിർമ്മിച്ചത്. എഴുപത്തിയഞ്ച് ഭിന്നശേഷി വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പഠനത്തോടൊപ്പം ഇവിടെ തൊഴിൽ പരിശീലനവും നൽകും.
നഗരസഭ ചെയർപഴ്സൺ പി.പി. എൽദോസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ജോയിസ് മേരി ആന്റണി, ജിനു മടേക്കൽ, ജോളി മണ്ണൂർ, ഫൗസിയ അലി, കെ.ജി. അനിൽകുമാർ, പി.വി. രാധാകൃഷ്ണൻ, മേരിക്കുട്ടി ചാക്കോ, അമൽ ബാബു, ഉപ സമിതി അധ്യക്ഷരായ മീര കൃഷ്ണൻ, പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, മുനിസിപ്പൽ സെക്രട്ടറി എച്. സിമി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments