Post Category
ഏലൂരിൽ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിച്ചു
ഏലൂർ നഗരസഭയിലെ എല്ലാവർക്കും കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി പുതിയ റോഡ്, ചിൽഡ്രൻസ് പാർക്ക്, പാതാളം ടൗൺ ഹാൾ, എന്നിവിടങ്ങളിലായി മൂന്ന് വാട്ടർ കിയോസ്ക്കുകൾ സ്ഥാപിച്ചു. ഏലൂർ പുതിയ റോഡിൽ നടന്ന പരിപാടി
നഗരസഭ അധ്യക്ഷൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.എ മാഹിൻ, കൗൺസിലർമാരായ ലൈജി സജീവൻ, സീമ സിജു, സുബൈദ നൂറുദ്ദീൻ, അംബിക ചന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ എസ്.പി ജയിംസ്, കെ.എൻ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments