മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു*
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 8 ലക്ഷവും ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് വിഹിതമായ 4 ലക്ഷവും അടക്കം 16 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെജി രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് ജോസി ജോളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടോമി തന്നിട്ടാംമായ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ റെജി, ബിന്ദു ഗോപി, ജോസ് കൊട്ടുപുള്ളി, സുധാകരൻ, സുനിൽ, അനിൽകുമാർ, അനിതാ റെജി, റൈസമ്മ സാബു, സെലിൻ ഫ്രാൻസിസ്, ജയ്മോൾ സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ഷൈജു വർഗ്ഗീസ്, സി.ഡി.പി.ഒ സൗമ്യ. എം. ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. എ ലിജി എന്നിവർ പങ്കെടുത്തു.
- Log in to post comments