Skip to main content

ലീപ് കേരള പ്രസംഗ മത്സരം: ഫ്ലോറ ജോസിന് ഒന്നാം സ്ഥാനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരളയുടെ ആഭിമുഖ്യത്തിൽ കാക്കനാട് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

 

ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 22 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാർത്ഥിനി ഫ്ലോറ ജോസ് ഒന്നാം സ്ഥാനത്തിന് അർഹയായി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാർത്ഥി അരീക്കൽ ഫബ്രിസിയോ ജോസ് രണ്ടാം സ്ഥാനവും, പഴങ്ങനാട് സമരിറ്റൻ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അപർണ സത്യൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

 

വിജയികൾക്ക് ജില്ലാ കളക്ടർ ജി. പ്രിയങ്ക സമ്മാനങ്ങൾ കൈമാറി. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥിക്ക് സർട്ടിഫിക്കറ്റും 5000 രൂപയുടെ ക്യാഷ് അവാർഡും ലഭിച്ചു. രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് യഥാക്രമം 3000 , 2000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു. 

 

പുത്തൻകുരിശ് വില്ലേജ് ഓഫീസർ വി. സന്ധ്യാ രാജി, ഐ.ടി. മിഷൻ ജില്ലാ മാനേജർ ചിഞ്ചു സുനിൽദത്ത് എന്നിവർ വിധികർത്താക്കളായിരുന്നു. 

 

അസിസ്റ്റൻ്റ് ജില്ലാ കളക്ടർ പാർവതി ഗോപകുമാർ, ഫെഡറൽ ബാങ്ക് പ്രതിനിധി രോഹിത് മുരളി കുമാർ എന്നിവർ പങ്കെടുത്തു.

date