Skip to main content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളുരുത്തി, വൈപ്പിൻ, ഇടപ്പള്ളി, ആലങ്ങാട്, വാഴക്കുളം, കൂവപ്പടി, അങ്കമാലി, പറവൂർ, വടവുകോട്, കോതമംഗലം, മുളന്തുരുത്തി, പാറക്കടവ്, പാമ്പാക്കുട,മൂവാറ്റുപുഴ 

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.

 

ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.

 

*ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ വിവരങ്ങൾ*

 

*പള്ളുരുത്തി*

പട്ടികജാതി സംവരണ വാർഡ് : 13

വനിതാ സംവരണ വാർഡുകൾ: 2,3,4,6,7,8,14

 

 *വൈപ്പിൻ*

പട്ടികജാതി വനിതാ സംവരണ വാർഡ്: 8

പട്ടികജാതി സംവരണ വാർഡ്: 13

വനിതാ സംവരണ വാർഡുകൾ:2,4,5,7,10,12

 

*ഇടപ്പള്ളി*

പട്ടികജാതി സംവരണ വാർഡ് : 14

വനിതാ സംവരണ വാർഡുകൾ: 2,3,6,7,8,11,13

 

*ആലങ്ങാട്*

പട്ടികജാതി സംവരണ വാർഡ്: 2

വനിതാ സംവരണ വാർഡുകൾ :1,4,5,8,9,10,12

 

*വാഴക്കുളം*

പട്ടികജാതി സംവരണ വാർഡ്: 13

വനിതാ സംവരണ വാർഡുകൾ : 3,4,5,6,7,8,10,14,15

 

*കൂവപ്പടി*

പട്ടികജാതി സംവരണ വാർഡ്: 13

വനിതാ സംവരണ വാർഡുകൾ : 3,6,9,10,11,12,14

 

*അങ്കമാലി*

പട്ടികജാതി സംവരണ വാർഡ് : 9

വനിതാ സംവരണ വാർഡുകൾ : 3,4,6,8,12,13,14,15

 

*പറവൂർ*

പട്ടികജാതി സംവരണ വാർഡ് : 1

വനിതാ സംവരണ വാർഡുകൾ: 4,6,7,8,9,10,12

 

*വടവുകോട്*

പട്ടികജാതി വനിതാ സംവരണ വാർഡ്: 13

പട്ടികജാതി സംവരണ വാർഡ് : 8

വനിതാ സംവരണ വാർഡുകൾ : 2,3,4,5,6,7

 

*കോതമംഗലം*

പട്ടികജാതി സംവരണ വാർഡ്: 11

വനിതാ സംവരണ വാർഡുകൾ: 3,4,5,6,7,13,14,16

 

*മുളന്തുരുത്തി*

പട്ടികജാതി വനിതാ സംവരണ വാർഡ് : 10

പട്ടികജാതി സംവരണ വാർഡ്: 11

വനിതാ സംവരണ വാർഡുകൾ: 4,5,7,12,13,14

 

*പാറക്കടവ്*

പട്ടികജാതി വനിതാ സംവരണ വാർഡ്: 8

പട്ടികജാതി സംവരണ വാർഡ്: 3

വനിതാ സംവരണ വാർഡുകൾ:1,5,9,11,12,13

 

*പാമ്പാക്കുട*

പട്ടികജാതി സംവരണ വാർഡ് : 1

വനിതാ സംവരണ വാർഡുകൾ :3,4,6,8,9,12,13

 

*മൂവാറ്റുപുഴ*

പട്ടികജാതി സംവരണ വാർഡ്: 14

വനിതാ സംവരണ വാർഡുകൾ: 2,3,5,6,9,10,11

 

ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 21ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

 

date