Skip to main content

വികസന പാതയിൽ മഞ്ഞള്ളൂർ

മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വികസന സദസ് നടന്നു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന സദസ് എൽ എസ് ജി ഡി അസിസ്റ്റൻറ് ഡയറക്ടർ ഗൗതമൻ ടി സത്യപാൽ ഉദ്ഘാടനം ചെയ്തു. 

 

പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷം നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി ഷൈജു വർഗീസ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സദസ്സിലുള്ളവരിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ചു. 

 

ഇനിയും കുടിവെള്ളമെത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വെള്ളം എത്തിക്കുക, പൊതുശ്മശാനം നിർമ്മിക്കുക, കളി സ്ഥലം, ചിൽഡ്രൻസ് പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, കർഷക മാർക്കറ്റ് വിപുലപ്പെടുത്തുക, പഞ്ചായത്തിലെ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ ആയ റബർ, പൈനാപ്പിൾ എന്നിവയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ സദസ്സിൽ നിന്നും ഉയർന്നുവന്നു

 

ഗ്രാമ പഞ്ചായത്തംഗം കെ വി സുനിൽ ചടങ്ങിൽ അധ്യക്ഷനായി. അംഗങ്ങളായ റെയ്സമ്മ സാബു, പി എസ് സുധാകരൻ, അനിത റെജി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അഞ്ചു ടി വേണു, പഞ്ചായത്ത് ഹെഡ് ക്ലർക്ക് വി വി സിബി എന്നിവർ പങ്കെടുത്തു.

date