Skip to main content

ടൂറിസം ഓറിയന്റേഷൻ ആന്റ് സ്കില്‍ ഡെവലപ്മെന്റ്: ഡ്രൈവർമാർക്ക് ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഓട്ടോ ടാക്സി ഡ്രൈവർമാരുടെ നൈപുണ്യ വികസനത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊച്ചിൻ പോർട്ടിൽ ഡി.ടി.പി.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന ക്രൂയ്‌സ് പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഭാഗമായി സർവീസ് നടത്തുന്ന ഡ്രൈവർമാർക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 

 

കൊച്ചിൻ പോർട്ടിലെ സാഗരിക ഇന്റർനാഷണൽ ക്രൂയ്‌സ് ടെർമിനലിലാണ് പരിശീലന പരിപാടി നടന്നത്. ടൂറിസം ഓറിയന്റേഷൻ ആന്റ് സ്കില്‍ ഡെവലപ്പ്മെന്റ് എന്ന വിഷയത്തിൽ നടന്ന പരിശീലന പരിപാടിയിൽ 340ൽ അധികം ഡ്രൈവർമാർ പങ്കെടുത്തു. 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കൊച്ചിൻ പോർട്ട് അതോറിറ്റി, ഇന്ത്യ ടൂറിസം കൊച്ചി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

പരിശീലന പരിപാടിയിൽ തിരുവനന്തപുരം കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്‌റ്റഡീസിന്റെ നേതൃത്വത്തിൽ 'ടൂറിസം ആന്റ് ഹോസ്‌പിറ്റാലിറ്റി' എന്ന വിഷയത്തിൽ ക്ലാസ് നടന്നു. എറണാകുളം മോട്ടോർ വെഹിക്കിൾ എൻഫോസ്മെൻ്റ് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നയിച്ചു. ബേസിക് ലൈഫ് സേവിങ് ടെക്നിക്സ് ആന്റ് ഫസ്റ്റ് എയ്ഡ് ട്രെയിനിങ് എന്ന വിഷയത്തിൽ കൊച്ചി അക്വാ ലിയോ ഡൈവ് സെൻ്റർ ക്ലാസ് നയിച്ചു. പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ഡ്രൈവർമാർക്ക് കൊച്ചിൻ പോർട്ട് രജിസ്ട്രേഷൻ സംബന്ധിച്ച ക്ലാസും ഉണ്ടായിരുന്നു.

 

 പരിശീലന പരിപാടിയോട് അനുബന്ധിച്ച് കൊച്ചിൻ പോർട്ടിലെ ക്രൂയ്‌സ് ടെർമിനലിൽ സ്പെഷ്യൽ കാമ്പയിൻ 5.0 യുടെ ഭാഗമായി നടന്ന ക്ലീനിങ്ങിലും ഓട്ടോ ടാക്‌സി ഡ്രൈവർമാർ പങ്കെടുത്തു.

 

കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ ബി. കാശി വിശ്വനാഥൻ, ഡെപ്യൂട്ടി ചെയർപേഴ്സ‌ൺ സതീഷ് ഹോണ്ണക്കട്ടെ, ട്രാഫിക് മാനേജർ ക്യാപ്റ്റൻ ഹിമാൻഷു ശേഖർ, ഇന്ത്യ ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എം നരേന്ദ്രൻ, ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ് എന്നിവർ ട്രെയിനിങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്തു.

date