Skip to main content

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു

ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ വനിതകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഷീ ജിം നാടിന് സമർപ്പിച്ചു. ഷീ ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അധ്യക്ഷനായി. 

 

ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, പഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, സ്ഥിരം സമിതി അധ്യക്ഷരായ  

മൃദുല ജനാർദ്ദനൻ, എം.എം അലി, എൻ.ബി ജമാൽ, വാർഡ് അംഗങ്ങളായ അരുൺ സി. ഗോവിന്ദൻ, കെ.കെ നാസർ, സുലേഖ ഉമ്മർ, ഷാഹിദാ ഷംസുദ്ദീൻ, നൂർജാമോൾ ഷാജി, ബീന ബാലചന്ദ്രൻ, സീന എൽദോസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി. അരുൺ, സി.ഡി.എസ് ചെയർപേഴ്സൺ ഐഷ അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ മേൽനോട്ടത്തിൽ ആയിരിക്കും ഷീ ജിമ്മിന്റെ പ്രവർത്തനം.

 

date