Skip to main content

നൂറിലധികം ഉദ്യോഗാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.

 

 

 മേളയിൽ 17 കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തിച്ചേർന്നു.

115 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിലെ പകുതിയിലേറെപേർ ചുരുക്ക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

 

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ, കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമ്മിലി ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷരായ ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, കെ-ഡിസ്ക് അസി. ഡയറക്ടർ നീതു സത്യൻ, കീ റിസോഴ്സ് പേഴ്സൺ സുധീർ കെ ഗോപാലൻ, ജോളി പൗവ്വത്തിൽ, മിനി അജയഘോഷ് എന്നിവർ പങ്കെടുത്തു.

 

date